സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ അംഗനവാടിയ്ക്ക് സഹായമെത്തിച്ചു

അവനവഞ്ചേരി കൊല്ലങ്കോണത്ത് പ്രവർത്തിക്കുന്ന അംഗനവാടിയുടെ വികസനത്തിന് സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ സഹായഹസ്തം. പഞ്ചായത്തിന്റെ സാമ്പത്തിക സഹായത്താൽ നവീകരിച്ച അംഗനവാടി കെട്ടിടത്തിൽ കുട്ടികൾക്ക് ഉപയോഗിക്കാൻ ഫാനുകൾ വാങ്ങി നൽകുകയായിരുന്നു കേഡറ്റുകൾ. മുദാക്കൽ ഗ്രാമ പഞ്ചായത്തംഗം എസ്.മോഹനനാണ് ഇങ്ങനെയൊരു സംരഭത്തിന് കുട്ടികൾക്ക് പ്രേരണയായത്. അംഗനവാടിയുടെ അവസ്ഥ ബോധ്യപ്പെട്ട കേഡറ്റുകൾ ശേഖരിച്ച പണം ഉപയോഗിച്ചാണ് ഫാനുകൾ വാങ്ങി നൽകിയത്. ഗ്രാമ പഞ്ചായത്തംഗം എസ്.മോഹനൻ ഫാൻ ഏറ്റുവാങ്ങി. സ്കൂൾ പി.റ്റി.എ. പ്രസിഡന്റ് അഡ്വ. എൽ.ആർ.മധുസൂദനൻ നായർ, ഹെഡ്മിസ്ട്രസ് റ്റി.റ്റി.അനിലാറാണി, സ്റ്റാഫ് സെക്രട്ടറി ഉണ്ണിത്താൻ രജനി എന്നിവർ സംബന്ധിച്ചു.