മുൻ വൈരാഗ്യം, അയൽവാസിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ

കല്ലറ: മുൻ വൈരാഗ്യത്തെ തുടർന്ന് അയൽവാസിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. പാങ്ങോട് മൂലപ്പേഴ് മൂന്നുമുക്കിൽ തടത്തരികത്ത് വിട്ടിൽ അനീഷ് കുമാറാണ് അറസ്റ്റിലായത്. കേശവവിലാസം വീട്ടിൽ മണികണ്ഠദാസ് എന്നയാളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അനീഷ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരം മൂലപ്പേഴു ജംഗ്ഷനിലായിരുന്നു സംഭവം. പാങ്ങോട്‌ പൊലീസ് സ്ഥലത്തെത്തി ഉടൻ തന്നെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പാങ്ങോട് സി.ഐ എൻ. സുനീഷ്, എസ്.ഐമാരായ ജെ. അജയൻ, എം. സുലൈമാൻ, രാജൻ,​ എ.എസ്.ഐമാരായ താഹിർ, നസിമുദ്ധീൻ സി.പി.ഒമാരായ ഗീത, നിസാർ, മഹേഷ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്