2001ൽ നടന്ന കൂട്ടബലാത്സംഗക്കേസിലെ പ്രതി 19 വർഷത്തിന് ശേഷം പിടിയിൽ

വർക്കല : കൂട്ടബലാത്സംഗക്കേസിലെ പ്രതിയെ 19 വർഷത്തിനുശേഷം വർക്കല പോലീസ് അറസ്റ്റു ചെയ്തു. കേസിലെ രണ്ടാംപ്രതി വർക്കല വെട്ടൂർ അരിവാളം കൃഷ്ണവിളാകം വീട്ടിൽ താമസിച്ചിരുന്ന നൗഷാദ്(48) ആണ് പിടിയിലായത്. ചിറയിൻകീഴ് മുടപുരം എൻ.ഇ.എസ്. കോളനിയിൽ നിന്നാണ് ഇയാൾ പിടിയിലായത്.

2001 ഒക്ടോബർ 30-ന് രാത്രിയിലാണ് വെട്ടൂർ റാത്തിക്കൽ സ്വദേശിനി ബലാത്സംഗത്തിനിരയായത്.നൗഷാദ് ഉൾപ്പെട്ട അഞ്ചംഗസംഘം കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസിലായിരുന്നു അറസ്റ്റ്. പ്രതിക്കെതിരേ തിരുവനന്തപുരം ജില്ലാ കോടതി 15 വർഷം മുൻപ് പുറപ്പെടുവിച്ച വാറണ്ടിലാണ് ഇപ്പോഴത്തെ അറസ്റ്റ്. വർക്കല ഇൻസ്പെക്ടർ ജി.ഗോപകുമാർ, എസ്.ഐ. എം.ജി.ശ്യാം, സനൽ, ഷിബു എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റു ചെയ്തത്