കാറിടിച്ച് നിയന്ത്രണം വിട്ട ബൈക്ക് ടിപ്പർ ലോറിയുടെ പിന്നിലിടിച്ച് ദമ്പതികൾക്ക് ഗുരുതര പരിക്ക്

പിരപ്പൻകോട്: കാറിടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയുടെ പിന്നിലിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾക്ക് ഗുരുതര പരിക്ക്. പിരപ്പൻകോട് എം.എസ്.നിവാസിൽ രാധാകൃഷ്ണൻ(48), ഭാര്യ ശ്രീകല(42) എന്നിവർക്കാണ് പരിക്കേറ്റത്. സംസ്ഥാനപാതയിൽ കീഴായിക്കോണം പെട്രോൾ പമ്പിനു സമീപത്ത് ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു അപകടം. പരിക്കേറ്റവർ ചികിത്സയിലാണ്.