റോഡ് റോളർ രണ്ടായി, ലോറിക്ക് ഒന്നും സംഭവിച്ചില്ല, തട്ടത്തുമലയ്ക്ക് സമീപം നടന്ന അപകടം

തട്ടത്തുമല : തട്ടത്തുമല കിളിമാനൂർ റോഡിൽ റോഡ് റോളറും ലോറിയും കൂട്ടിയിടിച്ച് റോഡ് റോളർ ഡ്രൈവർക്ക് പരിക്ക്. ബീഹാർ സ്വദേശി സാലിമിനാണ് പരിക്കേറ്റത്. ഇന്ന് ഉച്ചക്ക് 12മണിയോടെയാണ് അപകടം നടന്നത്. കിളിമാനൂർ ഭാഗത്ത് നിന്നും നിലമേൽ ഭാഗത്തേക്ക്‌ പോയ ലോറിയും എതിരെ വന്ന റോഡ് റോളറുമാണ് അപകടത്തിൽ പെട്ടത്. ഇടിയുടെ ആഘാതത്തിൽ റോഡ് റോളർ രണ്ടായി മുറിഞ്ഞു. മാത്രമല്ല ഡ്രൈവർ സലിം റോഡിലേക്ക് തെറിച്ചു വീണു. ഉടൻ നാട്ടുകാരും യാത്രക്കാരും ചേർന്ന് പരിക്കേറ്റ സലീമിനെ 108 ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇയാൾക്ക് ഗുരുതര പരിക്കില്ലെന്നാണ് വിവരം. കിളിമാനൂർ പോലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി. അപകടത്തെ തുടർന്ന് ഗതാഗത തടസ്സം ഉണ്ടായി. ഒടുവിൽ ക്രയിൻ എത്തിയാണ് റോഡിൽ നിന്ന് റോഡ് റോളർ മാറ്റിയത്. ലോറി ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്ന് പറയപ്പെടുന്നു.