ആറ്റിങ്ങൽ : പുത്തരിക്കണ്ടം മൈതാനത്തിൽ അഞ്ച് ദിവസമായി നടന്നു വരുന്ന ജില്ലാ തദ്ദേശസ്വയംഭരണ സ്ഥാപന വികസനോത്സവത്തിൽ നഗരസഭാതല റിയാലിറ്റി ഷോയിൽ ഒന്നാം സ്ഥാനം നേടിയത് ആറ്റിങ്ങൽ നഗരസഭ. രണ്ടാം സ്ഥാനം നേടിയത് നെടുമങ്ങാട് നഗരസഭ. ബ്ലോക്ക് പഞ്ചായത്തിന്റെ റിയാലിറ്റി ഷോയിൽ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഒന്നാം സ്ഥാനവും ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് രണ്ടാം സ്ഥാനത്തിനും അർഹരായി.

 
								 
															 
								 
								 
															 
															 
				
