ചിറയിൻകീഴ് പെരുങ്ങുഴി ജംഗ്ഷനിൽ നിന്ന കൂറ്റൻ മരം കടപുഴകി വീണു, വാഹനങ്ങൾക്ക് കേടുപാട്

ചിറയിൻകീഴ്: പെരുങ്ങുഴി ജംഗ്ഷനിൽ നിന്ന കൂറ്റൻ വാഗമരം കടപുഴുകി വീണു. അപകടത്തിൽ രണ്ട് വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചു. ഇന്ന്‌ രാവിലെ 10മണി കഴിഞ്ഞാണ് സംഭവം. കുറച്ചു നാളായി ഈ മരം അപകടക്കെണിയായി നിന്നതാണെന്നും നാട്ടുകാർ പറയുന്നു. വർഷങ്ങൾ പഴക്കമുള്ള ഈ മരം കടപുഴകി വീഴുകയായിരുന്നു. ഒരു മാരുതി സ്വിഫ്റ്റ് ഡിസയർ കാറിനും ഓട്ടോ കാറിനുമാണ് കേടുപാട് സംഭവിച്ചത്. ആളപായം ഒന്നുമില്ല.

അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ആറ്റിങ്ങൽ ഫയർ സ്റ്റേഷനിൽ നിന്ന് ഉദ്യോഗസ്ഥരെത്തി മരം മുറിച്ചു മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ചിറയിൻകീഴ് പോലീസും സ്ഥലത്തെത്തി വേണ്ട നടപടികൾ സ്വീകരിച്ചു.