ചിറയിൻകീഴ് നിയോജകമണ്ഡലത്തിലെ വിവിധ റോഡുകളുടെ നിർമാണ പ്രവർത്തികൾക്കായി 386 ലക്ഷം രൂപ അനുവദിച്ചു

ചിറയിൻകീഴ് : ചിറയിൻകീഴ് നിയോജക മണ്ഡലത്തിലെ വിവിധ തീരദേശ ഗ്രാമീണ റോഡുകളുടെ നിർമാണ പ്രവർത്തികൾക്കായി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിൽ നിന്നും 386.1 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചെന്ന് ഡെപ്യൂട്ടി സ്‌പീക്കറുടെ ഓഫിസിൽ നിന്ന് അറിയിച്ചു.

ചിറയിൻകീഴ് നിയോജക മണ്ഡലത്തിലെ അഞ്ചുതെങ്ങ് കടയ്ക്കാവൂർ , അഴൂർ, ചിറയിൻകീഴ് എന്നീ തീരദേശ പഞ്ചായത്തുകളിൽ ഉൾപ്പെട്ട വിവിധ ഗ്രാമീണ റോഡുകളുടെ നിർമ്മാണ പ്രവർത്തികൾക്കായാണ് സംസ്ഥാന തീരദേശ വികസന കോർപറേഷനിൽ നിന്നും 386.1 ലക്ഷം അനുവദിച്ചത്.

അഞ്ചുതെങ്ങ്-പുത്തൻനട-അടവിനകം -മീരാൻ കടവ് റോഡിനു 55 ലക്ഷം, അഞ്ചുതെങ്ങ് പഞ്ചായത്തിലെ പ്ലാത്തോട്ടം – വലിയകുഴി റോഡിനു 16.70 ലക്ഷം, കേട്ടുപുര സുനാമി കോളനി റോഡിനു 19.70 ലക്ഷം, കടയ്ക്കാവൂർ പഞ്ചായത്തിലെ സ്ത്രീശക്തി റോഡിനു 23.60 ലക്ഷം, കൊച്ചുതിട്ട- ചങ്കരൻ താഴെ റോഡിനു 26.20 ലക്ഷം, കല്ലൂർകോണം- പേരാണം റോഡിനു 18.50ലക്ഷം, സഹൃദയ അപ്പൂപ്പൻ റോഡിനു 17 ലക്ഷം, ചൈതന്യ റോഡിന് 18.10 ലക്ഷം, തെക്കുംകര റോഡിന് 19.60 ലക്ഷം, തെക്കുംഭാഗം തോണിക്കടവ് റോഡിന് 40.50 ലക്ഷം, അഴൂർ പഞ്ചായത്തിലെ വയൽത്തിട്ട മൂലയിൽ റോഡിനു 33.30 ലക്ഷം, മുടപുരം -മുട്ടപ്പലം റോഡിന് 37.80 ലക്ഷം, ചേരമാൻ തുരുത്ത്- നേരുകടവ് റോഡിന് 25.40 ലക്ഷം, തിട്ടയിൽ റോഡിന് 24.70 ലക്ഷം, ചിറയിൻകീഴ് പഞ്ചായത്തിലെ മഹാത്മാ ഗാന്ധി ബീച്ച് റോഡ്- ക്രൈസ്റ്റ് നഗർ കോളനി 10 ലക്ഷം രൂപ എന്നിങ്ങനെയാണ് തുക അനുവദിച്ചത്.