അഴൂർ ഗ്രാമപഞ്ചായത്തിൽ സിവിൽ സ‌ർവീസ് പരീക്ഷ പരിശീലന കേന്ദ്രം

അഴൂർ: അഴൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച സിവിൽ സ‌ർവീസ് പരീക്ഷ പരിശീലന കേന്ദ്രം ഡെപ്യൂട്ടി സ്‌പീക്കർ വി. ശശി ഉദ്ഘാടനം ചെയ്‌തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ഇന്ദിര അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. അജിത്,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ആർ.അനിൽ, ബി.സുധർമ്മ, ഗ്രാമപഞ്ചായത്ത് മെമ്പർ സി. സുര, നിർവഹണ ഉദ്യോഗസ്ഥൻ കെ. ബൈജു എന്നിവർ സംസാരിച്ചു.