Search
Close this search box.

ചിറയിൻകീഴിൽ നിന്നും കഞ്ചാവും ലഹരി ഉത്പന്നങ്ങളുമായി യുവാക്കൾ പിടിയിൽ

ei3GTB62043_compress58

ചിറയിൻകീഴ് : ചിറയിൻകീഴ് നിന്നും 1.180 കിലോ കഞ്ചാവും, 2.3403 ഗ്രാം എം.ഡി.എം.എ യുമായി രണ്ടു യുവാക്കൾ തിരുവനന്തപുരം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് & ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിന്റെ പിടിയിലായി. ശാർക്കര കൂന്തള്ളൂർ വലിയചിറ ദേശത്ത് എ.എസ് ഭവനിൽ അനിൽ കുമാറിന്റെ മകൻ വിനീഷ് (24), കീഴുവിള വില്ലേജിൽ ആളൂർ ദേശത്ത് ചരുവിള വീട്ടിൽ പ്രഭാകരന്റെ മകൻ അജിത് (27) എന്നിവരാണ് എക്‌സൈസിന്റെ പിടിയിൽ ആയത്.

കഞ്ചാവ് കടത്താൻ ഉപയോഗിച്ച KL 16 W 2469 ഹോണ്ട ഡിയോ സ്‌കൂട്ടർ, എം.ഡി.എം.എ കടത്താൻ ഉപയോഗിച്ച ബജാജ് പൾസർ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. എക്‌സൈസ് ഇൻസ്‌പെക്ടർ റ്റി.ആർ മുകേഷ് കുമാറിന്റെ നേതൃത്വത്തിൽ പിഒമാരായ എസ് മധുസൂദനൻ നായർ, ഷൈജു, ഹരി കുമാർ, സിഇഒമാരായ സുബിൻ, രാജേഷ്, ഷംനാദ്, ജിതേഷ്, ശ്രീലാൽ, ഡ്രൈവർ ജയകൃഷ്ണൻ എന്നിവർ അന്വേഷണത്തിൽ ഉണ്ടായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!