ആറ്റിങ്ങലിൽ സൗജന്യ കലാ പരിശീലനം, ഒരു കേരള സർക്കാർ പദ്ധതി

ആറ്റിങ്ങൽ : കേരള സാംസ്കാരിക വകുപ്പിന്റെ വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായി കേരളത്തിലെ 1000 യുവ കലാകാരന്മാർക്ക് ഫെലോഷിപ്പ് നൽകുകയും അവർ കഴിഞ്ഞ ഒരു വർഷമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കീഴിൽ കേരളത്തിൽ പ്രായഭേദമന്യേ സൗജന്യ കലാ പരിശീലനം നൽകുകയും ചെയ്യുന്നു. അതിന്റെ ഭാഗമായി ആറ്റിങ്ങൽ മുൻസിപ്പാലിറ്റിയിലും ഒരു വർഷത്തോളമായി സൗജന്യ കലാപഠന ക്ലാസുകൾ നടന്നു വരുന്നു .കഥാപ്രസംഗം, മോഹിനിയാട്ടം നാടൻപാട്ട്, അപ്ലൈഡ് ആർട്ട് എന്നീ വിഭാഗങ്ങളിലാണ് ആറ്റിങ്ങൽ മുൻസിപ്പാലിറ്റിയുടെ കീഴിൽ ക്ലാസുകൾ നടക്കുന്നത്. കഴിഞ്ഞ വർഷം ഇൗ പദ്ധതിയിലൂടെ കലാ പരിശീലനം നേടിയ കുട്ടികൾ സംസ്ഥാന സ്കൂൾ കലോത്സവത്തിലും കേരളോത്സവത്തിലും ഉന്നത വിജയം നേടിയതും ശ്രദ്ധേയമാണ്. ഇത് തികച്ചും ഒരു സൗജന്യ സർക്കാർ പദ്ധതിയാണ്.ആറ്റിങ്ങൽ മുനിസിപ്പാലിറ്റി പരിധിയിൽ ആറ്റിങ്ങൽ മോഡൽ ബോയ്സ് എച്ച്.എസ്.എസിലാണ് ക്ലാസുകൾ നടക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് : 8848935894, 9020628349, 9842861636, 9946222030