സ്കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപന:  ഓട്ടോഡ്രൈവർ പിടിയിൽ

ചിറയിൻകീഴ്: അഴൂർ സ്കൂൾ പരിസരങ്ങൾ കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്ക് കഞ്ചാവ് വില്ലന നടത്തി വന്ന മധ്യവയസ്കനായ ഓട്ടോ ഡ്രൈവർ എക്സൈസിന്റെ പിടിയിലായി. തിരുവനന്തപുരം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ചിറയിൻകീഴ് എക്സൈസ് അഴൂർ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് കഠിനംകുളം പള്ളിത്തുറ സ്വദേശിയായ ഓട്ടോ മോഹനൻ എന്ന മോഹൻദാസിനെ പിടികൂടിയത്. ഓട്ടോറിക്ഷയുമായി ചുറ്റിനടന്ന് കഞ്ചാവ് വിൽപന നടത്തുന്ന ഇയാളിൽ നിന്നും 1.150 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. ചിറയിൻകീഴ് എക്സൈസ് ഇൻസ്പെക്ടർ എസ്.ജി.അരവിന്ദിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ സുധീഷ് കൃഷ്ണ, ദീപക്, അശോക് കുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ മോഹൻ, സുഭാഷ്, രതീഷ്, ബിസ്മി ഡ്രൈവർ ഹരീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.