‘സർഗ്ഗ വായന സമ്പൂർണ വായന’: കൂന്തള്ളൂർ ഗവ എൽ.പി.സ്കൂളിന് ഒന്നാം സ്ഥാനം

മുടപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ ‘സർഗ്ഗ വായന സമ്പൂർണ വായന’ എന്ന പരിപാടിയിലൂടെ ആറ്റിങ്ങൽ ഉപജില്ലയിൽ നിന്നും മികച്ച ക്ലാസ് ലൈബ്രറികൾ സജ്ജമാക്കിയതിന് എൽ.പി. വിഭാഗത്തിന് കൂന്തള്ളൂർ ഗവ.എൽ.പി.സ്കൂൾ ഒന്നാം സ്ഥാനം നേടി.മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്ത സമ്പൂർണ ക്ലാസ് ലൈബ്രറി പ്രഖ്യാപന സമ്മേളനത്തിൽ വച്ച് ഗ്രാമ പഞ്ചായത്ത് മെമ്പർ സാംബശിവൻ ,പ്രഥമ അദ്ധ്യാപിക എൻ.അനിതകുമാരി, അദ്ധ്യാപകർ,വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി .