മണമ്പൂർ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ നടന്നു

മണമ്പൂർ : മണമ്പൂർ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ കവലയൂർ ഗുരുമന്ദിര ഹാളിൽ വെച്ച് നടന്നു. മണമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അമ്പിളി പ്രകാശ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ് സുരേഷ് കുമാർ സ്വാഗതമാശംസിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സോഫിയ സലീം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആർ.എസ് രഞ്ജിനി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാവിള വിജയൻ,  ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വി രാധാകൃഷ്ണൻ, പ്രശോഭന വിക്രമൻ, ലിസി വി തമ്പി, നജീമ, ജയ. ആർ, ഓമന സി.പി, റ്റി. നാസർ, ഷീജ വിജയൻ, കെ.രതി, അംബിക, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ജി.സത്യശീലൻ, ആസൂത്രണ സമിതി അംഗങ്ങൾ, ഘടക സ്ഥാപന മേധാവികൾ, അംഗൻവാടി പ്രവർത്തകർ, ആശാ വർക്കർമാർ, വർക്കിംഗ് ഗ്രൂപ്പിലെ അംഗങ്ങൾ പഞ്ചായത്ത് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

കരട് പദ്ധതിയുടെ പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് അംഗം എംഎസ് സുഷമ്മ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ആസൂത്രണ സമിതി ഉപാധ്യക്ഷനും നൽകിക്കൊണ്ട് പ്രകാശനം നടത്തി. സജീവമായി ചർച്ചകൾക്കുശേഷം ഉച്ചയ്ക്ക് 2 30 ഓടുകൂടി വികസന സെമിനാർ സമാപിച്ചു.