മംഗലപുരം ഗ്രാമപഞ്ചായത്തിനെ ആദരിച്ചു.

സ്വരാജ് ട്രോഫി നേടിയ മംഗലപുരം ഗ്രാമപഞ്ചായത്തിനെ ആദരിച്ചു.
ജില്ലയിലെ മികച്ച രണ്ടാമത്തെ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയ മംഗലപുരം ഗ്രാമപഞ്ചായത്തിനെ മുരുക്കുംപുഴ ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ ആദരിച്ചു. തോന്നയ്ക്കൽ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ചു നടന്ന ചടങ്ങിൽ വച്ചു ലയൺസ് ക്ലബ് പ്രസിഡന്റ് എ . കെ. ഷാനവാസ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധുവിനെ പൊന്നാട അണിയിച്ചു. ലയൺസ് ക്ലബ്ബ് ജില്ലാ വൈസ് ഗവർണർ ഗോപകുമാര മേനോൻ, പോത്തെൻകോട് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ഷാനിബ ബീഗം, പഞ്ചായത്ത് വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, മെമ്പർ എസ്. സുധീഷ് ലാൽ, ഗൾഫ് വ്യവസായി സിറാജ്, ലയൺസ് സെക്രട്ടറിഅബ്ദുൽ വാഹിദ്, അജിത മോഹൻദാസ്, സ്നേഹതീരം റസിഡൻഷ്യൽ പ്രസിഡന്റ് ഷജീർ,തുടങ്ങിയവർ സന്നിഹിതരായിരുന്നു.