മിൽകോയിൽ ഭരണസമിതി തെരഞ്ഞെടുപ്പ്:എൽഡിഎഫ് പാനലിന്‌ എതിരില്ല

ചിറയിൻകീഴ്: മേൽകടയ്ക്കാവൂർ ക്ഷീരവ്യവസായ സംഘത്തിൻ്റെ സ്ഥാപനമായ മിൽകോ ഡയറിയിൽ ഭരണസമിതി തെരഞ്ഞെടുപ്പ് നടന്നു. പഞ്ചമം സുരേഷ്, എസ് ബൈജു, സി പി സുലേഖ, എൻ സുദേവൻ, ആർ ഷീബ, ആർ രഘുനാഥൻ, ഡി ജയ, എസ് മഞ് ജു, കെ ഹരിത എന്നിവരെയാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. റിട്ടേണിംഗ് ഓഫീസർ പ്രഭുൽകുമാറായിരുന്നു. ആദ്യ യോഗം ചേരുകയും പഞ്ചമം സുരേഷിനെ പ്രസിഡൻ്റായും, എസ് ബൈജുവിനെ വൈസ് പ്രസിഡൻ്റായും തെരഞ്ഞെടുത്തു. നിരവധി അവാർഡുകൾ മിൽകോയെ തേടിയെത്തിയിട്ടുണ്ട്. 2020ൽ ഡോക് ടർ വർഗീസ് കുര്യൻ്റെ നാമധേയത്തിൽ കേരളത്തിലെ ഏറ്റവും മികച്ച ക്ഷീര സഹകരണ സംഘങ്ങൾക്കുള്ള പുരസ് കാരമായ ഡോക് ടർ വർഗീസ് കുര്യൻ അവാർഡ് മിൽകോയ്ക്കാണ് ലഭിച്ചത്.

Caption : പഞ്ചമം സുരേഷ്