മുസലിയാർ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ അസ്ത്ര 2k20 ആരംഭിച്ചു

ചിറയിൻകീഴ്: മുസലിയാർ കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ ഈ വർഷത്തെ ടെക്നിക്കൽ ആൻഡ് കൾച്ചറൽ ഫെസ്റ്റിവൽ ആയ അസ്ത്ര 2020 എ.പി.ജെ.അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്‌സിറ്റി പ്രോവൈസ് ചാൻസലർ ഡോ.എസ് അയൂബ് ഉദ്ഘാടനം ചെയ്തു.വർത്തമാന കാലത്തിൽ യൂണിവേഴ്‌സിറ്റികളും കോളേജുകൾക്കും രാഷ്ട്ര നിർമ്മാണത്തിലുള്ള  പ്രാധാന്യത്തെ കുറിച്ച് പറയുകയുണ്ടായി.ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ്‌ അവർകൾ അദ്ധ്യക്ഷത വഹിച്ചു.ഡോ.കെ.കെ .അബ്ദുൽ റഷീദ് ,പ്രിൻസിപ്പൽ, മുസലിയാർ എഞ്ചിനീയറിംഗ് കോളേജ്,പി.ഐ.ഹബീബ് മുഹമ്മദ്,ട്രഷറർ മുസലിയാർ എഡ്യൂക്കേഷൻ ട്രസ്റ്റ്,ശ്രീ. ഇബ്രാഹിംകുട്ടി .ഐ.എഫ്. എസ്,സെക്രട്ടറി,മുസലിയാർ എഡ്യൂക്കേഷൻ ട്രസ്റ്റ് എന്നിവർ സംസാരിച്ചു.മാർച്ച് 7 ശനിയാഴ്ച ഗൗരിലക്ഷ്മി ബാൻഡ് അവതരിപ്പിക്കുന്ന പ്രോഷോയോടെ ഫെസ്റ്റ് അവസാനിക്കും.