മുത്താന ഗവ എൽപിഎസ് മികച്ച ലൈബ്രറി സൗകര്യങ്ങൾ ഒരുക്കി മികവിലേക്ക്

ചെമ്മരുതി : മുത്താന ഗവ എൽപിഎസ് മികച്ച ലൈബ്രറി സൗകര്യങ്ങൾ ഒരുക്കി മികവിലേക്ക്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്‌ സർഗ്ഗവായന സമ്പൂർണവായന പദ്ധതിയിൽ സമ്പൂർണ ക്ലാസ്സ്‌ ലൈബ്രറി പ്രഖ്യാപനത്തോനുബന്ധിച്ചു തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തിൽ നടന്ന ചടങ്ങിൽ വർക്കല സബ്ജില്ലയിൽ നിന്നും മുത്താന ഗവണ്മെന്റ് എൽപിഎസ് പുരസ്‌കാരം നേടി മികച്ചതായി.60 കുട്ടികളിൽ താഴെ മാത്രം പഠിക്കുന്ന വിദ്യാലയത്തിൽ സമ്പൂർണ ക്ലാസ്സ്‌ ലൈബ്രറി, 700ൽ പരം വായനാകുറിപ്പുകൾ, എല്ലാ കുട്ടികൾക്കും വായനാകുറിപ്പ് പുസ്തകം എന്നിവ ഇവരുടെ ലൈബ്രറി പ്രവർത്തനങ്ങൾക്ക് മികവേകി. ചെമ്മരുതി ഗ്രാമപഞ്ചായത്താണ് ക്ലാസ് റൂം ലൈബ്രറിക്ക് ആവശ്യമായ അലമാരകൾ നൽകുകയും പൊതുജന പങ്കാളിത്തത്തോടെ പുസ്തകങ്ങൾ സമാഹരിച്ചു നൽകുകയും ചെയ്തത്.