Search
Close this search box.

നാവായിക്കുളം ഡീസന്റ്മുക്കിൽ വീട് കുത്തിത്തുറന്ന് കവർച്ചാശ്രമം

ei00V853009_compress85

നാവായിക്കുളം: നാവായിക്കുളം ഡീസന്റ്മുക്കിൽ വീട് കുത്തിത്തുറന്ന് കവർച്ചാശ്രമം. ഡീസന്റ്മുക്ക് വെള്ളൂർക്കോണം ഐശ്വര്യയിൽ ഗോപാലകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ ഡീസന്റ്മുക്ക് ഗവ. ഹോമിയോ ആശൂപത്രി ഡോക്ടർ ഷീബാ റാണിയാണ് വാടകയ്ക്ക് താമസിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് കവർച്ചാ ശ്രമം നടന്നത്. തിരുവനന്തപുരം സ്വദേശിയായ ഡോക്ടർ ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് ആറ്റുകാലിൽ ഡ്യൂട്ടിയിലായിരുന്നതിനാൽ വീട് പൂട്ടി പോകുകയായിരുന്നു. വീടിന്റെ മുൻ വാതിൽ പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കൾ സാധനങ്ങൾ വലിച്ചുവാരി അലങ്കോലപ്പെടുത്തിയെങ്കിലും ഒന്നും നഷ്ടപ്പെട്ടതായി വിവരമില്ല. വിലപിടിപ്പുള്ളതൊന്നും വീട്ടിൽ ഇല്ലായിരുന്നുവെന്ന് ഡോക്ടർ പറഞ്ഞു. നിരാശരായ മോഷ്ടാക്കൾ വീടിനുള്ളിലിരുന്ന് മദ്യപിച്ചതിന്റെയും ഭക്ഷണം കഴിച്ചതിന്റെയും അവശിഷ്ടങ്ങൾ കണ്ടെത്തി. പുലർച്ചെ നാട്ടുകാർ അറിയിച്ചതിനെതുടർന്ന് കല്ലമ്പലം പൊലീസ് പരിശോധന നടത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!