നെടുമങ്ങാട്‌ അമ്മൻകൊട ഉത്സവത്തിന് ജാഗ്രത പാലിക്കണം: ജില്ലാ കളക്ടർ

കൊറോണ രോഗപ്പകർച്ച കേരളത്തിൽ വ്യാപകമായിരിക്കുന്ന സാഹചര്യത്തിൽ നെടുമങ്ങാട് അമ്മൻകൊട മഹോത്സവത്തിൽ നിന്നും പൊതുജനങ്ങൾ വിട്ടുനിൽക്കണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു. മുത്തുമാരിയമ്മൻ ക്ഷേത്രം, മേലാങ്കോട് ക്ഷേത്രം, മുത്താരമ്മൻ ക്ഷേത്രം എന്നീ ദേവസ്ഥാനങ്ങളിലെ ഉത്സവങ്ങളിൽ രോഗലക്ഷണങ്ങൾ ഉള്ളവർ പങ്കെടുക്കുന്നത് ശിക്ഷാർഹമാണ്. അന്നദാനം പോലെ കൂടുതൽപേർ ഒന്നിക്കുന്ന ചടങ്ങുകൾ നിരോധിച്ചു. നിരോധനം ലംഘിക്കുന്നത് ശിക്ഷാർഹമാണ്. ക്ഷേത്ര ആചാരപരമായ പൂജകൾ മാത്രമേ നിർവഹിക്കാൻ പാടുള്ളൂ.