വീട്ടിൽ അതിക്രമിച്ചു കയറി വൃദ്ധയെ പീഡിപ്പിച്ച കേസിൽ വൃദ്ധൻ അറസ്റ്റിൽ

കല്ലമ്പലം : വീട്ടിൽ അതിക്രമിച്ചു കയറി വൃദ്ധയെ പീഡിപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റു ചെയ്തു. കുടവൂർ പത്തനാപുരം പാലവിളവീട്ടിൽ നവമണി (67) യെയാണ് കല്ലമ്പലം പോലീസ് അറസ്റ്റു ചെയ്തത്. സബ് ഇൻസ്പെക്ടർ സക്കീർ ഹുസൈൻ, ജി.എസ്.ഐ. രാധാകൃഷ്ണൻ, എസ്.സി.പി.ഒ. ഷാൻ എന്നിവരടങ്ങുന്ന സംഘമാണ് ഒളിവിലായിരുന്ന പ്രതിയെ നിലമ്പൂരിൽനിന്ന്‌ അറസ്റ്റു ചെയ്തത്