ഒറ്റൂരിൽ സ്വകാര്യ വ്യക്തി നീർച്ചാൽ മണ്ണിട്ട് മൂടിയെന്ന് പരാതി

ഒറ്റൂർ :ഒറ്റൂർ പഞ്ചായത്ത് പരിധിയിലെ മാമ്പഴക്കോണം സ്ലൈറ്റുവിള റോഡിനോട് അനുബന്ധിച്ചുള്ള നീർച്ചാലിന്റെ ഉത്ഭവ സ്ഥാനമാണ് സ്വകാര്യ വ്യക്തി മണ്ണിട്ട് മൂടിയ നിലയിലുള്ളത്. നീർച്ചാൽ ഒരു സ്വകാര്യവ്യക്തിയുടെ പുരയിടത്തിനു അകത്തായതിനാൽ അത് മൂടിക്കൊണ്ടിരിക്കവേ പഞ്ചായത്തിന്റെയും നാട്ടുകാരുടെയും ഇടപെടൽ കൊണ്ട് പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു .ഈ നീർച്ചാൽ പൂർവസ്ഥിതിയിൽ ആകിയില്ലെങ്കിൽ കാലവർഷം വരുമ്പോൾ ഭഗവതീപുരം, കോളൂർ ഭാഗങ്ങളിൽ നിന്നുള്ള നീരൊഴുക്ക് പൊട്ടക്കുളം വലിയ തോട്ടിൽ പ്രവേശിക്കുന്നത് തടസ്സപ്പെടുകയും തുളയിട്ടുവിള റോഡിൽ വെള്ളം ക്രമാതീതമായി ഉയരുകയും ഈ റോഡിന്റെ ഉപഭോക്താക്കളായ പത്തോളം കുടുംബങ്ങൾക്ക് റോഡ്‌ ഉപയോഗിക്കാൻ കഴിയാതാവുകയും ചെയ്യും. ഇതിനോട് ചേർന്നുള്ള വീട് ഭാഗികമായി വെള്ളത്തിനടിയിൽ ആകുകയും ചെയ്യും. അതുകൊണ്ട് അധികൃതർ അടിയന്തിരമായി ഇടപെട്ടു പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.