വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയുടെ സ്വർണ ബ്രേസ്‌ലെറ്റ് പൊട്ടിച്ചെടുത്ത സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ

നെടുമങ്ങാട് : ജനുവരി 26ന് രാത്രി പനയ്ക്കോട് സ്വദേശി വത്സലയുടെ വീട്ടിൽ അതിക്രമിച്ചു കയറി അവരുടെ കൈയിലുണ്ടായിരുന്ന സ്വർണ്ണ ബ്രയിസ്‍ലെറ്റ് പൊട്ടിച്ചെടുത്ത കേസിലെ ആറ് പ്രതികളിൽ മുഖ്യ പ്രതി അറസ്റ്റിൽ. മണക്കാട് പുത്തൻക്കോട്ട ആറ്റുകാൽ ലൈൻ ദേവീനഗർ ഹൗസ് നമ്പർ 121 മേലതിൽ വീട്ടിൽ എസ്.നവീൻ സുരേഷിനെയാണ് (26) വലിയമല പൊലീസ് അറസ്റ്റ് ചെയ്തത്. ഇൗ കേസിലെ ആറ് പ്രതികളിൽ നേരത്തെ അറസ്റ്റിലായ 2 സ്ത്രീകൾ അടക്കം നാല് പേർ റിമാൻഡിലാണ്. ഇനി മൂന്നാം പ്രതി ബാലരാമപുരം സ്വദേശി

ആദർശിനെയാണ് കിട്ടാനുള്ളതെന്ന് പൊലീസ് അറിയിച്ചു.
അറസ്റ്റിലായ മുഖ്യ പ്രതി നവീൻ സുരേഷ് സിറ്റിയിലും റൂറൽ പ്രദേശങ്ങളിലുമുള്ള വിവിധ പൊലീസ് സ്റ്റേഷനുകളിൽ കൊലപാതകം, പിടിച്ചുപറി തുടങ്ങി 18 ഓളം കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.