ചന്തയിൽ മീൻ വാങ്ങാനെത്തിയ വൃദ്ധയെ ആക്രമിച്ച് സ്വർണമാല പൊട്ടിച്ചെടുത്തു, തമിഴ് നാട് സ്വദേശിനി അറസ്റ്റിൽ

പോത്തൻകോട് : ചന്തയിൽ മീൻ വാങ്ങാനെത്തിയ വൃദ്ധയെ ആക്രമിച്ച് സ്വർണമാല പൊട്ടിച്ചെടുത്തു തമിഴ്നാട് സ്വദേശിനിയെ പോത്തൻകോട് പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ഉക്കടം സ്ട്രീറ്റിൽ ഡോർ നമ്പർ മൂന്നിൽ താമസിക്കുന്ന ധരണിയുടെ മകൾ സുമതി (39) ആണ് അറസ്റ്റിലായത്. ഇന്ന് രാവിലെ ചന്തവിള ചന്തയിൽ മീൻ വാങ്ങാൻ വന്ന എഴുപതുവയസ്സുള്ള ഓമന എന്ന സ്ത്രീയെ ദേഹോപദ്രവം ഏൽപ്പിച്ച് കഴുത്തിൽ കിടന്ന അഞ്ചുപവൻ തൂക്കംവരുന്ന മാല പൊടിച്ചെടുക്കുകയായിരുന്നു. പ്രതിയുടെ കൈവശമുണ്ടായിരുന്ന മാല പോലീസ് കണ്ടെടുത്തു. പല സ്റ്റേഷനുകളിലും പല പേരുകളിൽ ഈ സ്ത്രീക്ക് കേസ് ഉള്ളതായി പോലീസ് അറിയിച്ചു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു