പുല്ലമ്പാറയിൽ അഗ്രോ സെന്റർ പ്രവർത്തനമാരംഭിച്ചു

പുല്ലമ്പാറ: വാമനപുരം ബ്ലോക്കിലെ അഗ്രോ സെന്റർ പുല്ലമ്പാറ മരുതുംമൂട്ടിൽ പ്രവർത്തനമാരംഭിച്ചു. മന്ത്രി വി.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.

ഡി.കെ. മുരളി എം.എൽ.എ. അധ്യക്ഷനായിരുന്നു. അടൂർ പ്രകാശ് എം.പി., വാമനപുരം ബ്ലോക്ക് പ്രസിഡന്റ് കെ.പി.ചന്ദ്രൻ, ജില്ലാപ്പഞ്ചായത്തംഗം എസ്.എം.റാസി, പുല്ലമ്പാറ പഞ്ചായത്ത് പ്രസിഡന്റ് അസീനാ ബീവി, വാമനപുരം പഞ്ചായത്ത് പ്രസി്ഡന്റ് കെ.ദേവദാസ്, മാണിക്കൽ പഞ്ചായത്ത് പ്രസിഡന്റ് എസ്.സുജാത തുടങ്ങിയവർ സംസാരിച്ചു