Search
Close this search box.

വീട് കുത്തിത്തുറന്ന് പണവും സ്വർണാഭരണങ്ങളും മോഷ്ടിച്ചു

ei8RV8C7398_compress94

നെടുമങ്ങാട്: ടൗണിൽ പകൽസമയത്ത് വീട് കുത്തിത്തുറന്ന് പണവും സ്വർണാഭരണങ്ങളും മോഷ്ടിച്ചു. അക്കോട്ടുപാറ ഗവ. കോളേജിന് സമീപം നെടുംപുറത്തുവീട്ടിലാണ് കവർച്ച നടന്നത്. ഉച്ചയ്ക്ക്‌ പന്ത്രണ്ടോടെ വീട്ടുടമസ്ഥ നളിനകുമാരി വീട്പൂട്ടി പുറത്തുപോയ സമയത്തായിരുന്നു മോഷണം.പിൻവശത്തെ വാതിൽ കുത്തി തുറന്നായിരുന്നു കവർച്ച. അലമാരയിൽ സൂക്ഷിച്ചിരുന്ന 7500-രൂപയും മൂന്നരപവനോളം വരുന്ന സ്വർണാഭരണവും കവർന്നു. വൈകുന്നേരം  മൂന്നുമണിയോടെ നളിനകുമാരി വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. നെടുമങ്ങാട് സി.ഐ. രാജേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!