വക്കം ഗ്രാമപഞ്ചായത്തിൽ പരസ്യമായ കായൽകയ്യേറ്റം നടക്കുന്നതായി പരാതി

വക്കം :വക്കം ഗ്രാമ പഞ്ചായത്ത് ആറാം വാർഡിൽ ഈച്ചവിളാകം ക്ഷേത്രത്തിന് സമീപം പരസ്യമായ കായൽ കയ്യേറ്റം നടക്കുന്നതായി പരാതി.  തിരുവനന്തപുരം സ്വദേശിയുടെ വസ്തുവിന് സമീപം ഉടമ തന്നെ ഒരു ബഹുനില കെട്ടിടം പണികഴിപ്പിക്കുന്നതായാണ് പരാതി ഉയരുന്നത് .പഞ്ചായത്തിൽ നിന്നും കിട്ടിയ പെർമിറ്റിന് വിരുദ്ധമായി കെട്ടിട നിർമ്മാണം നടക്കുന്നതെന്നും സാധാരണക്കാരൻ ഒരു വീട് വയ്ച്ചാൽ അതിന്റെ നമ്പരിടാൻ ദിവസങ്ങൾ കയറി ഇറങ്ങുമ്പോഴാണ് പരസ്യമായ നിയമ ലംഘനം നടക്കുന്നതെന്നും നാട്ടുകാർ ആരോപിച്ചു.

കായലിന്റെ സമീപമുള്ള വട്ടം നികത്താനായി ലോഡ് കണക്കിന് മണൽ ഇവിടെ കൂട്ടിയിട്ടിട്ടുണ്ട്. ഇതിനെതിരെ പല പ്രാവശ്യം പരാതി കൊടുത്തിട്ടും പഞ്ചായത്ത് അധികാരികൾ നടപടിയെടുക്കുന്നില്ലെന്നും ഇത്തരം അനീതിക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്നും പഞ്ചായത്ത് മെമ്പറും കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ ബിഷ്ണു പറഞ്ഞു.