മംഗലപുരം ഗ്രാമ പഞ്ചായത്തിന് മുൻപിൽ നടക്കുന്ന റിലേ സത്യാഗ്രഹത്തിന് പിന്തുണയുമായി മഹിളാകോൺഗ്രസും

മംഗലപുരം: മംഗലപുരം ഗ്രാമ പഞ്ചായത്തിന് മുൻപിൽ കോൺഗ്രസ്‌ മെമ്പർമാർ നടത്തുന്ന റിലേ സത്യാഗ്രഹത്തിന്റെ ഒമ്പതാം ദിവസം ഐക്യദാർഢ്യവുമായി മഹിളാകോൺഗ്രസും. പാവപ്പെട്ട ജങ്ങൾക്ക് കൊടുക്കാൻ സായിഗ്രാമം കൊടുത്ത ഭക്ഷ്യ കിറ്റ് വിതരണം ചെയ്തതിൽ ക്രമക്കേട് ഉണ്ടെന്നും പഞ്ചായത്ത്‌ പ്രസിഡന്റ്‌ പദവി ദുരുപയോഗം ചെയ്തതായും, ഈ സമരം വരും ദിവസങ്ങളിൽ 24 മണിക്കൂർ ഉപവാസത്തിലേക്ക് മാറ്റം വരുത്തണമെന്നും, ഈ അനീതിക്ക് എതിരെ സമരം നടത്തുന്ന മെമ്പർമാരെ അഭിനന്ദിക്കുന്നതായും സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് മഹിളാ കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ബിന്ദു ചന്ദ്രൻ പറഞ്ഞു. മഹിളാകോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ കെ. പി ലൈല അധ്യക്ഷത വഹിച്ചു. അജിത, ജൂലിയറ്റ്, അമൃത, മുംതാസ്, ബിന്ദുബാബു, കവിത, ഉദയാ എന്നിവർ സംസാരിച്ചു.