മുദാക്കലിൽ വീട്ടമ്മയെ ഉപദ്രവിച്ച പ്രതി പിടിയിൽ .

മുദാക്കൽ :മുദാക്കലിൽ പട്ടികജാതിക്കാരിയായ മദ്ധ്യവയസ്കയെ ഉപദ്രവിച്ച പ്രതി പിടിയിൽ. മുദാക്കൽ, അമുന്തിരത്ത് ക്ഷേത്രത്തിന് സമീപം ഷീനാ ഭവനിൽ സുകുമാരൻ നായരുടെ മകൻ മുരുകൻ എന്നുവിളിക്കുന്ന ഷിജു എസ് നായർ(42) ആണ് ആറ്റിങ്ങൽ പോലീസിന്റെ പിടിയിലായത്.

മുദാക്കൽ സ്വദേശിനിയായ വീട്ടമ്മയെ ലൈംഗികമായി ഉപദ്രവിച്ച കേസിലാണ് അറസ്റ്റ്. ആറ്റിങ്ങൽ ഡിവൈഎസ്പി എസ്‌.വൈ സുരേഷിന്റെ നിർദേശപ്രകാരം ആറ്റിങ്ങൽ സിഐ വി.വി ദിപിൻ, എസ്‌ഐ എസ്. സനൂജ് , മോഹനൻ , എഎസ്ഐ സലിം , സുഭാഷ് , രാജീവ് , എസ്‌സിപിഒ ബൈജു , സി.പി.ഒമാരായ നിധിൻ , അനീഷ് , ഷിജു , രാകേഷ് , സിയാദ് എന്നിവർ ഉൾപെട്ട സംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു