ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ഇന്ന് 31പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 22 പേർ രോഗമുക്തരായി

ചിറയിൻകീഴ് : ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടന്നുവരുന്ന കോവിഡ് പരിശോധനയിൽ 31 പേർക്ക് കൂടി രോഗം കണ്ടെത്തി. 22 പേർ രോഗമുക്തരായി. ബ്ലോക്ക് പരിധിയിൽ 201 പേരെയാണ് ഇന്ന് പരിശോധിച്ചത്. അഞ്ചുതെങ്ങിൽ 49-ൽ 12 പേർക്കും ചിറയിൻകീഴ് കടകത്ത് 49 -ൽ 18 പേർക്കും രോഗം സ്ഥിരീകരിച്ചു. താലൂക്കാശുപത്രിയിൽ 31-ൽ 13 പേർക്ക് ആർ റ്റി പിസി ആർ പരിശോധനയായിരുന്നു. ആൻറിജൻ പരശോധനയിലാണ് ഒരാളിനു രോഗം കണ്ടെത്തിയത്.

വക്കത്ത് 72 പേരെ പരിശോധിച്ചതിൽ ആർക്കും രോഗമില്ലെന്നു കണ്ടെത്തി. വർക്കല ആയുർവ്വേദ ആശുപത്രിയിലെ കോവിഡ് ചികിത്സാ കേന്ദ്രത്തിൽ നിന്നു കടയ്ക്കാവൂരിലെ 4 പേരും എസ്.ആർ മെഡിക്കൽ കോളേജിൽ നിന്നു അഞ്ചുതെങ്ങിലെ 18 പേരും ഇന്ന് രോഗമുക്തരായി പുറത്തിറങ്ങി.

നോഡൽ ആഫീസർ ഡോ.രാമകൃഷ്ണ ബാബുവിൻ്റെ നേതൃത്വത്തിൽ ഡോ. ദീപക്, ഡോ.അശ്വനിരാജ്, ഡോ.മഹേഷ്, ഡോ.ഭാഗ്യലക്ഷ്മി, ഡോ.നബീൽ എന്നിവരാണ് പരിശോധിക്കുന്നത്.

നാളെയും പരിശോധന തുടരും. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ഇന്ന് 953 പേർ നിരീക്ഷണത്തിലുണ്ടെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ സുഭാഷും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രനും അറിയിച്ചു.

330 പേർ വിദേശത്തു നിന്നു വന്നവരും 623 പേർ ഇതര സംസ്ഥാനത്തു നിന്ന് വന്നവരും സമ്പർക്ക പട്ടികയിലുള്ളവരുമാണ്.661 പേർ ഹോം ക്വാറൻ്റയിനിലും 46 പേർ ഇൻസ്റ്റിറ്റ്യൂഷനിലും 246 പേർ ഹോസ്പിറ്റൽ ഐസ്വലേഷനിലുമാണ്. .