അഞ്ചുതെങ്ങ് സ്റ്റേഷനിലെ പോലീസുകാർക്ക് പി പി ഇ കിറ്റും, ഫേസ് ഷീൽഡും കൈമാറി.

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പി പി ഇ കിറ്റും ഫേസ് ഷീൽഡും അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷനിലെ പോലീസ്കാർക്ക് കൈമാറി. കോവിഡ് പ്രതിരോധത്തിനു മുന്നിൽ നിന്ന് പോരാടുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് സുരക്ഷ ഒരുക്കുന്നതിനായി ജില്ല പഞ്ചായത്ത്‌ നടപ്പാക്കുന്ന പദ്ധതി യുടെ ഭാഗമായാണ് കിറ്റും, ഷീൽഡും വിതരണം ചെയ്തത്. ജില്ല പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അഡ്വ. ഷൈലജ ബീഗം പോലീസ് സ്റ്റേഷനിൽ എത്തി സി ഐ എസ്. ചന്ദ്രദാസിന് കിറ്റുകൾ കൈമാറി. ഗ്രാമ പഞ്ചായത്ത് അംഗം
എസ് പ്രവീൺ ചന്ദ്ര, എസ് ഐ അയൂബ്ഖാൻ എന്നിവർ പങ്കെടുത്തു.