Search
Close this search box.

ആറ്റിങ്ങലിൽ വാഹനത്തിലെ അനധികൃത ബിരിയാണി കച്ചവടം നഗരസഭ പിടിച്ചെടുത്തു

eiS5OXQ51065_compress28

ആറ്റിങ്ങൽ: ലൈസൻസ് ഇല്ലാതെ ആറ്റിങ്ങൽ ഐ.റ്റി.എ ക്ക് സമീപം വച്ച് വിൽപ്പന നടത്തിയ ബിരിയാണിയും വാഹനവുമാണ് നഗരസഭ ആരോഗ്യ വിഭാഗം പിടിച്ചെടുത്തത്. നാട്ടുകാരും ഹോട്ടലുടമകളും നഗരസഭാ ചെയർമാൻ എം.പ്രദീപിനെ വിവരം അറിയിച്ചതിനെ തുടർന്നാണ് നഗരസഭ ഹെൽത്ത് സ്ക്വാഡ് സാധനം പിടിച്ചെടുത്ത് നശിപ്പിച്ചു.

കൊവിഡ് സമൂഹ്യ വ്യാപന സാധ്യത കണക്കിലെടുത്ത് പട്ടണത്തിൽ മാസങ്ങളായി മാർക്കറ്റുകൾ പൂർണമായും അടച്ചിടുകയും, വഴിയോര കച്ചവടം നിരോധിക്കുകയും ചെയ്തിരുന്നു. കൂടാതെ ലൈസൻസ് ഉള്ള കടകൾക്ക് സമയക്രമവും നടപ്പിലാക്കിയിരുന്നു. ഇത്തരത്തിലുള്ള കടുത്ത നിബന്ധനകൾ നഗരസഭയിൽ നടപ്പിലാക്കിയതിനാലാണ് സാമൂഹ്യ വ്യാപനത്തെ ചെറുത്ത് നിർത്താൻ സാധ്യമായത്. ഈ സാഹചര്യത്തിലാണ് വെല്ലുവിളി ഉയർത്തുന്ന തരത്തിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി അനധികൃത കച്ചവടം വാഹനങ്ങളിൽ ഇത്തരക്കാർ നടത്തി വരുന്നത്. ഇത്തരക്കാർക്കെതിരെ കടുത്ത നീയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും. തുടർന്നും പട്ടണത്തിൽ കർശന പരിശോധനകൾ നടത്തുമെന്നും ചെയർമാൻ എം. പ്രദീപ് അറിയിച്ചു.

കൂടാതെ ഈ വാഹനവും വിൽപ്പനക്കുള്ള സാധനങ്ങളും വർക്കല, അഞ്ച്തെങ്ങ് പോലെയുള്ള കണ്ടെയ്‌മെന്റ് സോണുകളിൽ നിന്നാണ് വരുന്നതെന്ന് പരിശോധനയിൽ വ്യക്തമായി. കൂടാതെ വാഹനത്തിനുള്ളിൽ ഒരുക്കിയിരിക്കുന്ന അടുക്കളയിൽ പാചകക്കാർക്ക് സാമൂഹ്യ അകലം പാലിച്ച് നിൽക്കാനുള്ള സൗകര്യമൊ ഇതിലെ ജീവനക്കാർക്ക് ഹെൽത്ത് കാർഡുകളൊ ഒന്നും തന്നെ ഇല്ലായിരുന്നു. അതിനാൽ രോഗവ്യാപനത്തിന് ഇത് ഏറെ വഴിയൊരുക്കുമെന്നും ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അവനവഞ്ചേരി രാജു അറിയിച്ചു.ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ, ജെ.എച്ച്.ഐമാരായ അഭിനന്ദ്, മുബാരക്ക് തുടങ്ങിയവരുടെ സംഘമാണ് പരിശോധന നടത്തി സാധനങ്ങൾ പിടിച്ചെടുത്തത്.

പ്രവാസികളായ യുവാക്കളാണ് ബിരിയാണി കച്ചവടം നടത്തിയത്. വേറെ ജീവിതമാർഗം ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെയൊരു ബിസിനസ് തുടങ്ങിയതെന്നും കോവിഡ് നിയമങ്ങൾ പാലിച്ചാണ് കച്ചവടം നടത്തിയതെന്നും യുവാക്കൾ പറഞ്ഞു. മാത്രമല്ല, സമീപത്തെ തട്ട് കടക്കാരുടെ കച്ചവടത്തെ ബാധിക്കും എന്ന ഭീതിയിൽ അവർ മുൻസിപ്പാലിറ്റിയുടെ സഹായത്തോടെ പരിശോധന നടത്തിപിച്ച് ബിരിയാണിയും മറ്റും പിടിച്ചെടുപ്പിച്ചതാണെന്നും യുവാക്കൾ ആരോപിച്ചു. ഈ കോവിഡ് കാലത്ത് ആയിരങ്ങൾ പട്ടിണി കിടക്കുമ്പോൾ ഭക്ഷണം നശിപ്പിച്ച നഗരസഭയുടെ നിലപാട് ശരിയല്ലെന്നും യുവാക്കൾ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!