ആറ്റിങ്ങലിൽ അപകടക്കെണിയൊരുക്കി റോഡിൽ മെറ്റൽ, സൂപ്പർ മാർക്കറ്റിന്റെ വാഹന പാർക്കിംഗ് റോഡിലും

ആറ്റിങ്ങൽ : ദേശീയ പാതയിൽ ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ റോഡിലേക്ക് ഇറക്കി ഇട്ടിരിക്കുന്ന മെറ്റൽ അപകടക്കെണിയാകുന്നു. കച്ചേരി ജംഗ്ഷനിൽ പുതുതായി ആരംഭിച്ച രാജകുമാരി ഡേ ടു ഡേ സൂപ്പർമാർക്കറ്റിന്റെ മുന്നിലാണ് ഈ കാഴ്ച. തിരക്കുപിടിച്ച കച്ചേരി ജംഗ്ഷനിൽ റോഡിൽ വരെ മെറ്റൽ നിരത്തിയിട്ടത് ഇരുചക്ര വാഹനങ്ങൾക്ക് വെല്ലുവിളിയാകുന്നു. മാത്രമല്ല, കാൽ നടായാത്രക്കാർക്കുള്ള സ്ഥലത്തും വാഹനം പാർക്ക് ചെയ്യുന്നതിനാൽ ആളുകൾ റോഡിലൂടെ നടന്നുപോകേണ്ട അവസ്ഥയാണ്. വാഹനങ്ങൾ മറയായി കിടക്കുന്നതിനാൽ മാർക്കറ്റ് റോഡിൽ നിന്ന് കച്ചേരി ജംഗ്ഷനിലേക്ക് വരുന്ന വാഹനങ്ങൾക്കും കാൽ നാടായാത്രക്കാർക്കും ആറ്റിങ്ങൽ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ കാണാനും കഴിയില്ല. ഇത് അപകടങ്ങൾക്ക് വഴിവെയ്ക്കുമെന്ന് നാട്ടുകാർ പറയുന്നു.

സ്ഥാപനത്തിന് മുന്നിലെ സ്ഥലവും കടന്ന് റോഡുവരെയാണ് മെറ്റൽ നിരത്തിയിട്ടുള്ളത്. ഇതുവഴി പോകുന്ന ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടുമെന്ന് യാത്രക്കാർ പറയുന്നു. അടിയന്തിരമായി ആറ്റിങ്ങൽ പോലീസും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഇടപെട്ട് അപകടക്കെണി ഒഴിവാക്കണമെന്നും റോഡിലേക്ക് ഇറക്കി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് തടയണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.