Search
Close this search box.

അയിരൂർ പോലീസ് സ്റ്റേഷന് സ്വന്തം കെട്ടിട്ടം യാഥാർഥ്യമാകുന്നു.

eiQVWES19740

അയിരൂർ പോലീസ് സ്റ്റേഷൻ ആസ്ഥാന മന്ദിരത്തിന്റെ തറക്കല്ലിടൽ കർമ്മം അഡ്വ വി ജോയ് എം എൽ എ നിർവ്വഹിച്ചു.

3.25 കോടി രൂപയാണ് കെട്ടിടത്തിന്റെ നിർമ്മാണ ചിലവിനത്തിൽ കണക്കാക്കിയിട്ടുള്ളത്. മൂന്ന് ഗഡുക്കളായി ആവും സർക്കാർ തുക അനുവദിക്കുക. നിർമ്മാണം ആരംഭിച്ചത് ഉടൻ തന്നെ ആദ്യ ഗഡുവായി 80 ലക്ഷം രൂപ സർക്കാർ കൈമാറും. പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങൾക്കായി എം എൽ എ ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ ഇതിനോടകം അനുവദിച്ചിട്ടുണ്ട് എന്ന് അഡ്വ വി ജോയ് അറിയിച്ചു. പോലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് കെട്ടിടത്തിന്റെ നിർമ്മാണ ചുമതല.

കൊല്ലം അതിർത്തിയോട് ചേർന്ന സ്റ്റേഷൻ കൂടിയാണ്. 2009ലെ ഏറെ ഭീതി സൃഷ്ടിച്ച അയിരൂർ ശിവപ്രസാദ് കൊലപാതകവും ഡിഎച്ച്ആർഎം ആവിർഭാവവും ഉടലെടുത്ത വേളയിലാണ് വർക്കല വിഭജിച്ച് അയിരൂർ സ്റ്റേഷൻ രൂപീകരിച്ചത്. വർക്കല പോലീസ് സ്റ്റേഷന്റെ അധികാരപരിധിക്ക് ഏകദേശം 74 ചതുരശ്ര കിലോമീറ്റർ ചുറ്റളവ് ഉണ്ടായിരുന്നത് കുറച്ചുകൊണ്ടാണ് സ്റ്റേഷൻ പരിധിയിലെ ഇടവ , ഇലകമൺ , ചെമ്മരുതി എന്നീ ഗ്രാമപഞ്ചായത്തുകൾ ചേർത്ത് 2012 ലെ സർക്കാർ ഉത്തരവ് പ്രകാരം 2014 ജൂണ് 20 നാണ് വാടകകെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചത്.
അയിരൂർ പോലീസ് സ്റ്റേഷന്റെ അതിർത്തി പോലീസ് സ്റ്റേഷനുകൾ പാരിപ്പള്ളി, പരവൂർ, കല്ലമ്പലം, വർക്കല എന്നിവയാണ്.

സ്വകാര്യവ്യക്തിയുടെ കൈവശപ്പെടുത്തിയിരുന്ന പുറമ്പോക്ക് ഭൂമി നിയമപരമായി വീണ്ടെടുത്ത സ്ഥലത്താണ് ഭൂമിയിൽ പൊലീസ് സ്റ്റേഷൻ കെട്ടിടം പണിയുന്നതിന് തറക്കല്ലിട്ടത്. ഇലകമൺ പഞ്ചായത്തിലെ വില്ലിക്കടവിന് സമീപം 23 സെന്റ് സ്ഥലമാണ് പോലീസ് സ്റ്റേഷന് വേണ്ടി കണ്ടെത്തിയത്.
വി.ജോയി എംഎൽഎ മുൻകൈ എടുത്താണ് ഭൂമി ഏറ്റെടുക്കൽ നടപടി തുടങ്ങിയത്. പൊലീസ് ഉദ്യോഗസ്ഥർക്ക് നിന്നു തിരിയാൻ പോലും സ്ഥലമില്ലാത്തതാണ് നിലവിലെ വാടക കെട്ടിടം.
2017 അയിരൂർ പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടം വേണമെന്ന ആശയത്തിന് വർക്കലയിലെ മുൻ തഹസീൽദാറായ രാജുവിന്റെ സഹായത്തോടെ സ്വകാര്യ വ്യക്തിയുടെ അധീനതയിലുള്ള പുറമ്പോക്ക് വീണ്ടെടുത്ത നടപടി അന്നത്തെ കലക്ടർ കെ.വാസുകി അംഗീകരിച്ചു. എന്നാൽ ഭൂമി കൈവശം വച്ചിരുന്ന സ്വകാര്യവ്യക്തി നൽകിയ അപ്പീൽ പരിശോധിച്ച ഒരു വനിതാ സബ് കലക്ടർ ഭൂമി സ്വകാര്യ വ്യക്തിക്ക് തന്നെ തിരികെ നൽകാനെടുത്ത തീരുമാനം വിവാദമായതോടെ വിഷയം നിയമസഭയിലെത്തി. പ്രശ്നത്തിൽ ലാൻഡ് റവന്യു കമ്മിഷനെ മന്ത്രി ചുമതലപ്പെടുത്തി നടന്ന വിശദമായ അന്വേഷണത്തിനു ശേഷം സബ്കലക്ടർ സ്വകാര്യവ്യക്തിക്ക് തിരികെ നൽകിയ സർക്കാർ ഭൂമി വീണ്ടും തിരിച്ചുപിടിക്കാൻ കലക്ടർ ഉത്തരവിട്ടു.

പിന്നീട് സ്വകാര്യവ്യക്തി ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിഫലമായി. കോടതിയുടെ അന്തിമ വിധി വന്നിട്ടും ഭൂമി കൈമാറ്റം വൈകിപ്പിക്കാൻ കലക്ടറേറ്റിലെ ചില ഉദ്യോഗസ്ഥർ ശ്രമിച്ചെന്നു വി.ജോയി എംഎൽഎ ചൂണ്ടിക്കാട്ടിയിരുന്നു. ഫയലിൽ ആവശ്യമില്ലാത്ത കാര്യങ്ങൾ എഴുതി ചേർത്തു കാലതാമസം വരുത്താൻ ശ്രമിച്ചതാണ് കാരണം. കലക്ടർക്കും ഇക്കാര്യത്തിൽ തീരുമാനം എടുക്കാനാകാതെ വന്നപ്പോൾ ലാൻഡ് റവന്യു കമ്മിഷന് നൽകിയ കത്തിന് പിന്നാലെയാണ് തടസ്സങ്ങൾ നീങ്ങിയത്. തുടർന്ന് ഭൂമിയുടെ രേഖകൾ പോലീസ് ഡിപാർട്മെന്റിന് കൈമാറുകയായിരുന്നു.

തറക്കല്ലിടൽ കർമ്മ പരിപാടിയിൽ ഇലകമൺ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സൂര്യ, ഇടവ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബാലിക്, ചെമ്മരുതി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രിയങ്ക ബിറിൽ,ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്മിത സുന്ദരേശൻ, ഡിവൈഎസ്പി സിജെ മാർട്ടിൻ, അയിരൂർ സിഐ സുധീർ, എസ്ഐ സജിത്ത്, വാർഡ് മെമ്പർമാർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!