ഭരതന്നൂർ കൊച്ചാലുംമൂട് റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യം

പാങ്ങോട്: പാങ്ങോട് പഞ്ചയത്തില 16-17 വാർഡുകളുടെ അതിർത്തി പങ്കിടുന്ന ഭരതന്നൂർ കൊച്ചാലുംമൂട് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യം. നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. 100 കണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡ് കൂടിയാണിത്. പൊട്ടിപ്പൊളിഞ്ഞ റോഡ് അപകടക്കേണിയായി മാറിയിട്ടുണ്ട്. ഇരുചക്ര വാഹന യാത്രക്കാരാണ് കൂടുതലും അപകടത്തിൽ പെടുന്നത്. അടിയന്തിരമായി വാർഡ് മെമ്പർമാർ ഇടപെട്ട് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.