ചെമ്മരുതി ഗ്രാമപഞ്ചായത്തിന് ശുചിത്വ പദവി.

ചെമ്മരുതി ഗ്രാമപഞ്ചായത്തിന് ശുചിത്വ പദവി.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 2020 / 21 വാർഷിക പദ്ധതിയുടെ ഭാഗമായ 12 ഇന പരിപാടികളിൽ പെട്ട ശുചിത്വ കേരളം സാക്ഷാത്കാരത്തിന്റെ ഭാഗമായി ചെമ്മരുതി ഗ്രാമപഞ്ചായത്ത് ശുചിത്വ പദവി പ്രഖ്യാപനം നടത്തി. ജൈവ – അജൈവ മാലിന്യ ങ്ങ ൾ സുരക്ഷിതമായും ശാസ്ത്രീയുമായും സംസ്കരിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികൾ പഞ്ചായത്ത് നടപ്പിലാക്കി വരുന്നുണ്ട്. ഹരിത കർമ്മ സേനയുടെ പ്രവർത്തനം ചെമ്മരുതി പഞ്ചായത്തിൽ മാതൃകാപരമായ രീതിയിൽ ആണ് നടക്കുന്നത്.ശുചിത്വ കേരളം ലക്ഷ്യമാക്കി പഞ്ചായത്തിലെ ഖര -മാലിന്യ സംസ്കരണം സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ചു
സോത സിൽ വേർതിരിക്കാനും വീടുകൾ സ്ഥാപനങ്ങൾ, ഓഫീസുകൾ പൊതുനിരത്തുകൾ ശുചിയാക്കി സംരക്ഷിക്കാനും പഞ്ചായത്ത് നടപടികൾ ആവിഷ്കരിച്ചിട്ടുണ്ട്‌. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദു ഇക്ബാലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വച്ചു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എച്ച് സലിം ശുചിത്വ പദവി പ്രഖ്യാപനം നടത്തി.ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വി.സുപിൻ, സി.ഡി.എസ് ചെയർപേഴ്സൺ ബേബി സേനൻ തുടങ്ങിയവർ സംസാരിച്ചു.