ചിറയിൻകീഴ്‌ ബ്ലോക്ക് പഞ്ചായത്ത് കോവിഡ് പരിശോധന:7 പേർക്ക് കൂടി രോഗം കണ്ടെത്തി. 20പേർ രോഗമുക്തരായി.

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടന്നു വരുന്നകോവിഡ് പരിശോധനയിൽ 7 പേർക്കു കൂടി രോഗമുള്ളതായും 20പേർ കൂടി രോഗ മുക്തരായെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ.സുഭാഷും ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രനും അറിയിച്ചു.

അഞ്ചുതെങ്ങ് സെൻ്റ് ജോസഫ് സ്കൂളിൽ 25 പേരിൽ നടത്തിയ ആൻറിജൻ പരിശോധനയിൽ 5 പേർക്കും ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ 24 പേരിൽ നടത്തിയ ആൻറിജൻ പരിശോധനയിൽ 2 പേർക്കും രോഗമുള്ളതായി കണ്ടെത്തി.9 പേരിൽ നടത്തിയ ആർ റ്റി പി സി ആർ പരിശോധനയുടെ ഫലം അടുത്ത ദിവസം ലഭിക്കും. ചിറയിൻകീ ഴ്പെരുമാതുറയിലും പൊഴിക്കരയിലുമായി 43 പേരിൽ നടത്തിയ ആൻറിജൻ പരിശോധനയിൽ ആർക്കും രോഗമില്ലെന്നു കണ്ടെത്തിയിട്ടുണ്ട്.
കടയ്ക്കാവൂർ ശ്രീ നാരായണ വിലാസം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ നിന്നു 5 പേരും വക്കത്തുനിന്നു 15 പേരും രോഗമുക്തരായി .ഇതിൽ 6 പേർ കടയ്ക്കാവൂർ സ്വദേശികളാണ്. വെള്ളിയാഴ്ചയും പരിശോധന തുടരും.