നാവായിക്കുളം, തൊളിക്കോട്, മലയിൻകീഴ് പഞ്ചായത്തിലെ വാർഡുകൾ ഉൾപ്പടെ പുതിയ കണ്ടെയിന്‍മെന്റ് സോണുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം നഗരസഭയ്ക്കു കീഴിലെ അയ്യങ്കാളി നഗര്‍(ചെല്ലമംഗലം വാര്‍ഡ്), തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ തൊട്ടുമുക്ക്, പുളിമൂട്, കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തിലെ കൈവന്‍കാല, നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ കടമ്പാട്ടുകോണം, മലയിന്‍കീഴ് ഗ്രാമപഞ്ചായത്തിലെ ഗോവിന്ദമംഗലം എന്നീ വാര്‍ഡുകളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഈ വാര്‍ഡുകളോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഈ പ്രദേശങ്ങളില്‍ പൊതുപരീക്ഷകള്‍ നടത്താന്‍ പാടില്ലെന്നും അറിയിപ്പില്‍ പറയുന്നു.