ജില്ലയിൽ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു: മണമ്പൂർ, വെമ്പായം, അഴൂർ, പെരിങ്ങമ്മല, വിളപ്പിൽ പഞ്ചയാത്ത് പരിധിയിലെ ചില വാർഡുകളിൽ പിൻവലിച്ചു.

കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ നാലു പ്രദേശങ്ങൾകൂടി കണ്ടെയൻമെന്റ് സോണായി പ്രഖ്യാപിച്ചു.

വെള്ളനാട് പഞ്ചായത്തിലെ കടുക്കാമൂട് (14), കാഞ്ഞിരംകുളം പഞ്ചായത്തിലെ ചീനിവിള (06), തിരുവനന്തപുരം കോർപ്പറേഷൻ കരമന വാർഡിലെ(45) തെലുഗു ചെട്ടി ലൈൻ , മണക്കാട് വാർഡിലെ (72) മണക്കാട് മാർക്കറ്റ് എന്നീ പ്രദേശങ്ങളെയാണു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചത്.

ഈ പ്രദേശങ്ങളിൽ ലോക്ക്ഡൗൺ ഇളവുകളൊന്നും ബാധകമായിരിക്കില്ല. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ പൊതുപരീക്ഷകൾ നടത്താൻ പാടില്ല. ഈ പ്രദേശങ്ങളോടു ചേർന്നു കിടക്കുന്ന പഞ്ചായത്ത് വാർഡുകളും പ്രത്യേക നിരീക്ഷണത്തിലായിരിക്കും.

കണ്ടെയ്ൻമെന്റ് സോണിൽനിന്ന് ഒഴിവാക്കി

കോവിഡ് രോഗപ്പകർച്ച നിയന്ത്രണവിധേമായതിനെത്തുടർന്നു അഴൂർ പഞ്ചായത്തിലെ കോലിച്ചിറ (05), അഴൂർ എൽ പി എസ്‌ (06), മണമ്പൂർ പഞ്ചായത്തിലെ കണ്ണാങ്കര (09), പൂവത്തുമൂല (12), വിളപ്പിൽ പഞ്ചായത്തിലെ പുളിയറക്കോണം (20), വെമ്പായം പഞ്ചായത്തിലെ കുറ്റിയാണി (15), ബാലരാമപുരം പഞ്ചായത്തിലെ ടൗൺ വാർഡിൽ (07) ശലിഗോത്ര തെരുവ്, പെരുങ്ങുമല പഞ്ചായത്തിലെ വെങ്കോല (01), ചിപ്പാൻഞ്ചിറ(16), ഇളവുപാലം (17), കൊല്ലയിൽ (18) എന്നീ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണിൽനിന്ന് ഒഴിവാക്കിയതായി ജില്ലാ കളക്ടർ അറിയിച്ചു.

എംഎൽഎ അഡ്വ ബി സത്യന്റെ പ്രതികരണം :
“മണമ്പൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 9 കണ്ണങ്കര വാർഡ് 12 പൂവത്തു മൂല എന്നീ രണ്ടുവാർഡുകൾ കോവിഡ് സമ്പർക്ക വ്യാപനം കണക്കിലെടുത്ത് 11/8/ 2020 ൽ  ജില്ലാ കളക്ടർ കണ്ടയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായ് നമുക്ക് കൂടുതൽ സാമൂഹിക വ്യാപനം ഉണ്ടാകാനുള്ള സാഹചര്യം കുറഞ്ഞു. ആയതിനാൽ ഇന്ന്  ജില്ലാ കളക്ടർ കണ്ടയ്ൻമെന്റ് സോണിൽ നിന്നും ഈ രണ്ടു വാർഡുകളെയും ഒഴിവാക്കി. ഈ അവസരത്തിൽ അതീവ ജാഗ്രതയോടെ പ്രവർത്തിച്ച മണമ്പൂർ സിഎച്ച്‌സിയിലെ മെഡിക്കൽ ഓഫീസർ , സ്റ്റാഫുകൾ , മണമ്പൂർ ഗ്രാമപഞ്ചായത്ത് , പോലീസ് ഉദ്യോഗസ്ഥർ ഇവരുടെയെല്ലാം സേവനം പ്രശംസനീയമാണ്. കണ്ടയ്ൻമെന്റ് സോണിലല്ലായെങ്കിലും തുടർന്നുള്ള ദിവസങ്ങൾ കോവിഡ് വ്യാപനം കൂടുന്നതിനുള്ള സാഹചര്യങ്ങൾ കൂടുതലാണ്. ആയതിനാൽ അതീവ ജാഗ്രതയോടെ മുന്നോട്ട് പോകണമെന്ന്  എംഎൽഎ ഓർമ്മപ്പെടുത്തി.