ഇലകമൺ പഞ്ചായത്ത് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു

ഇലകമൺ: ഇലകമൺ പഞ്ചായത്ത് ജീവനക്കാരന് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. പുരുഷനായ ഉദ്യോഗസ്ഥനാണ് പോസിറ്റീവ് ആയത്. തുടർന്ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉൾപ്പടെ നിരീക്ഷണത്തിൽ പോയി. എന്നാൽ ഒരാഴ്ചയിൽ കൂടുതലായി പോസിറ്റീവ് ആയ വ്യക്തിയുമായി സമ്പർക്കത്തിൽ ഏർപ്പെടാത്ത ജീവനക്കാരും ജനപ്രതിനിധികളും ചൊവ്വാഴ്ച മുതൽ പഞ്ചായത്തിൽ എത്തും. അണുനശീകരണം പ്രവർത്തനങ്ങൾക്കായി നാളെ പഞ്ചായത്ത് അടച്ചിടും.