നഗരൂരിൽ 30 അടി താഴ്ചയുള്ള കിണറ്റിലകപ്പെട്ട മധ്യവയസ്കനെ രക്ഷപ്പെടുത്തി

നഗരൂർ : നഗരൂർ പഞ്ചായത്തിൽ വെള്ളല്ലൂർ ചെറുകര പൊയ്കയിൽ ശശി മന്ദിരത്തിൽ ശശി (55) ആണ് 30 അടിയോളം താഴ്ചയും 10 അടിയോളം വെള്ളവുമുള്ള കിണറ്റിലകപ്പെട്ടത്. ആറ്റിങ്ങൽ ഫയർ & റസ്ക്യൂ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ ജിഷാദിൻ്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ ജി. മനോഹരൻപിള്ള, എസ്.ഡി സജിത് ലാൽ, സുരേഷ്, എസ്.എഫ്.ആർ.ഒ സി.ആർ. ചന്ദ്രമോഹൻ, എഫ്.ആർ.ഒമാരായ രജീഷ്, ശ്രീരൂപ്, ബിനു, സുമിത്, എച്ച്.ജി സുരേഷ് എന്നിവരാണ് ചെറിയ പരിക്കുകളോടെ ശശിയെ രക്ഷപ്പെടുത്തി ഫയർഫോഴ്സ് ആംബുലൻസിൽ കേശവപുരം ആശുപത്രിയിലെത്തിച്ചത്.