കഠിനംകുളത്ത് വീടിന് നേരെ ബോംബേറ് : പ്രതി അറസ്റ്റിൽ

കഠിനംകുളം : അടിപിടിയെ തുടർന്നുള്ള വൈരാഗ്യത്തിൽ രാത്രിയിൽ വീടിനു നേരെ ബോംബെറിഞ്ഞ കേസിലെ പ്രതി പിടിയിൽ. സംഭവത്തിൽ ഒളിവിലായിരുന്ന പ്രധാന പ്രതി ചിറയ്ക്കൽ ആറ്റരികത്ത് വീട്ടിൽ വിജയൻ (44)നെയാണ് കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം . ചിറ്റാറ്റുമുക്ക് ലൈലാ സലിം മൻസിലിൽ ഷമീർ ഷായുടെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്. ബോംബേറിൽ അയൽവാസി ചിറയ്ക്കൽ സ്വദേശി നിഹാസിന് പരിക്കേറ്റിരുന്നു. കഠിനംകുളം ഐഎസ്എഎച്ച്ഒ സജീഷ് എച്ച് എൽ, എസ് ഐ രതീഷ്കുമാർ, എഎസ്ഐ ബിനു, സന്തോഷ് ലാൽ, സിജിൻ, രാജേഷ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അറസ്റ്റിന് നേതൃത്വം നൽകിയത്. അറസ്റ്റ് ചെയ്ത പ്രതി വിജയനെ ആറ്റിങ്ങൽ കോടതി 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.