ഒളിവിലായിരുന്ന വധശ്രമക്കേസ് പ്രതി വാഹന പരിശോധനയ്ക്കിടെ പിടിയിൽ

ഒളിവിലായിരുന്ന വധശ്രമക്കേസിലെ പ്രതിയെ വാഹന പരിശോധനയ്ക്കിടയിൽ കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തു. തോന്നയ്ക്കൽ ദൂദാന കോളനിയിൽ ഷാനിഫാ മൻസിലിൽ ഷാനവാസ് (27)ആണ് പിടിയിലായത്. ജൂൺ ഒന്നിന് മുണ്ടൻചിറ മൈതാനിയിൽ ഇരുന്നവരെയും വീടുകൾ കയറി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് കഠിനംകുളം പൊലീസ് സ്റ്റേഷനിൽ മൂന്നു കേസ്‌ രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസുകളിലെ ഏഴാം പ്രതിയായ ഷാനവാസ് അന്നുമുതൽ ഒളിവിലായിരുന്നു.
വിനേഷ്‌കുമാർ പി വി, രതീഷ്‌കുമാർ ആർ, കൃഷ്ണപ്രസാദ്, അനൂപ്, ബിനു, സന്തോഷ് , രജിൻദാസ്, വരുൺ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ ഷാനവാസിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.