കല്ലറയിൽ നിയന്ത്രണം വിട്ട കാർ ചായക്കടയിലേക്ക് ഇടിച്ചു കയറി : ചായകുടിച്ച് കൊണ്ടിരുന്നയാള്‍ മരണപ്പെട്ടു

കല്ലറ : കല്ലറ പാട്ടറ ചായക്കടയിലേക്ക് കാർ നിയന്ത്രണം വിട്ട് ഇടിച്ച് കയറി ചായകുടിച്ച് കൊണ്ടിരുന്നയാള്‍ മരണപ്പെട്ടു. കല്ലറ പാല്‍കുളം പാട്ടറയാണ് സംഭവം. പാട്ടറ പ്ലാവിള പുത്തന്‍ വീട്ടില്‍ അബ്ദുല്‍ സലാം (48 )ആണ് മരിച്ചത്. എതിരെ വന്ന ബൈക്കിനെ ഇടിക്കാതിരിക്കാന്‍ കാര്‍ വെട്ടിത്തിരിക്കവെ കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു .ഗുരുതരമായി പരുക്കേറ്റ അബ്ദുല്‍ സലാമിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സലീനയാണ് ഭാര്യ.

മക്കള്‍ : ജാസ്മീന്‍, ബിലാദ്