കാട്ടാക്കട കെ.എസ്.ആർ.ടി.സി ഡിപ്പോ ഇന്ന് അടച്ചിടും

കാട്ടാക്കട : കാട്ടാക്കട കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ കണ്ടക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ ബുധനാഴ്ച ഡിപ്പോ അടച്ചിടും.

അണുനശീകരണത്തിനാണ് ഒരു ദിവസം ഡിപ്പോ അടയ്ക്കുന്നതെന്നും സർവീസുകൾ ഉണ്ടാകില്ലെന്നും എ.ടി.ഒ. അറിയിച്ചു. മാറനല്ലൂർ കോട്ടമുകൾ സ്വദേശിയായ കണ്ടക്ടർക്കാണ് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത്.