കിഴുവിലത്ത് കോവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു

കിഴുവിലം ഗ്രാമപഞ്ചായത്തിലെ കടക സ്ഥാപനങ്ങൾക്കും, ഹോസ്പിറ്റലുകൾക്കുമുള്ള തെർമൽ സ്കാനറുകളുടെ വിതരണവും കിഴുവിലം ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ആശാവർക്കർമാർക്ക് മുഖാവരണം, കൈയുറ, സാനിറ്റൈസർ എന്നിവയുടെ വിതരണ ഉദ്ഘാടനം കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ അൻസാർ ഡോ. ജാക്വിലിൻ എസ്. എല്ലിന് കൈമാറി നിർവഹിച്ചു. യോഗത്തിൽ കിഴുവിലം ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.എസ്. ശ്രീകണ്ഠൻ, ജനപ്രതിനിധികളായ ഉണ്ണികൃഷ്ണൻ, മിനി സി. എസ്, സൈനാ ബീവി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി മിനി. ജി , ഹെൽത്ത് ഇൻസ്പെക്ടർ പ്രമോദ്, ജെ. എച്ച്. ഐ ശ്രീജ, ആശാവർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു.