മണമ്പൂർ പഞ്ചായത്തിലെ കൊച്ചുവിള – പ്ലാക്കോട്ട് മാടൻനട നെട്ടറ റോഡിന്റെ നിർമ്മാണോദ്ഘാടനം


മണമ്പൂർ : മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി (CMLRRP)യിൽ മണമ്പൂർ ഗ്രാമപഞ്ചായത്തിലെ തെഞ്ചേരിക്കോണം 6 , 7 വാർഡുകളിലൂടെ കടന്നുപോകുന്ന കൊച്ചുവിള – പ്ലാക്കോട്ട് മാടൻനട നെട്ടറ റോഡിന്റെയും പുനരുദ്ധാരണത്തിനായ് 50 ലക്ഷം രൂപ ചെലവഴിച്ച് പണികൾ നടത്തുന്നതിന്റെ ഭാഗമായുള്ള നിർമ്മാണോദ്ഘാടനം ആറ്റിങ്ങലിന്റെ എംഎൽഎ അഡ്വ.ബി സത്യൻ നിർവ്വഹിച്ചു. മണമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്തംഗം അഡ്വ. എസ് ഷാജഹാൻ , മണമ്പൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സുരേഷ് കുമാർ , ബ്ലോക്ക് പഞ്ചായത്തംഗം ഡോ: പി.ജെ നഹാസ് , മണമ്പൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ. നഹാസ് , ഗ്രാമ പഞ്ചായത്തംഗങ്ങളായിട്ടുള്ള പ്രശോഭനാ വിക്രമൻ , ലിസി വി. തമ്പി, അസി: എൻജിനീയർ ലക്ഷമി റസി: അസോസിയേഷൻ സെക്രട്ടറി അനിൽകുമാർ , വാർഡ് വികസന സമിതി പ്രസിഡന്റ് നാലേക്കാട്ടിൽ ബി. ഗോപാല കൃഷ്ണപിള്ള, തെഞ്ചേരിക്കോണം ഉമാമഹേശ്വര ക്ഷേത്രം പ്രസിഡന്റ് ആർ ശൈലേന്ദ്രകുമാർ , പ്ലാക്കോട്ട് മാടൻനട ട്രസ്റ്റ് സെക്രട്ടറി ബി. സുരേന്ദ്രൻ , എൻഎസ്എസ് സെക്രട്ടറി സോമരാജൻ  എന്നിവർ പങ്കെടുത്തു.