മണമ്പൂർ പഞ്ചായത്ത്‌ ശുചിത്വ പദവി പ്രഖ്യാപനം നടത്തി

മണമ്പൂർ : മണമ്പൂർ പഞ്ചായത്ത്‌ ശുചിത്വ പദവി പ്രഖ്യാപനം നടത്തി. ഇന്ന് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സുരേഷ് കുമാറിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത്‌ കോൺഫറൻസ് ഹാളിൽ കൂടിയ യോഗത്തിൽ പ്രസിഡന്റ്‌ അമ്പിളി പ്രകാശ് ശുചിത്വ പദവി സ്വയം പ്രഖ്യാപനം നടത്തി.

ഹരിത കേരള മിഷൻ നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ച് പഞ്ചായത്ത് പ്രദേശത്തെ സമ്പൂർണ ശുചിത്വ പ്രദേശമായി നിലനിർത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ പൊതു ജനങ്ങളുടെ സഹകരണത്തോടെ തുടർന്നും നടത്തുമെന്ന് പ്രഖ്യാപന വേളയിൽ പ്രസിഡൻ്റ് അഭിപ്രായപ്പെട്ടു. ഹരിത ചട്ടങ്ങങ്ങൾ പാലിക്കുന്ന ഭവനങ്ങൾക്കും സ്ഥാപനങ്ങൾക്കും ‘ഹരിത ഭവനം’ പദവി നൽകുന്ന കാര്യം പരിഗണനയിലാണന്നും അവർ കൂട്ടിച്ചേർത്തു.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാവിള വിജയൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആർഎസ് രഞ്ജിനി, മറ്റ് ജനപ്രതിനിധികൾ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സിന്ധു, അസി.സെക്രട്ടറി, കുടുംബശ്രീ ചെയർപേഴ്സൺ, എൽഎസ്‌ജിഡി എ.ഇ, എംജിഎൻആർഇജിഎസ് സ്റ്റാഫ്
തുടങ്ങിയവർ പങ്കെടുത്തു .