അതിഥി സംസ്ഥാന തൊഴിലാളികൾക്ക് സർക്കാർ ഓണകിറ്റ്.

സംസ്ഥാന സർക്കാർ നൽകുന്ന ഭക്ഷ്യധാന്യ ഓണകിറ്റ് അതിഥി സംസ്ഥാന തൊഴിലാളികൾക്കും മംഗലപുരം ഗ്രാമ പഞ്ചായത്തിൽ വിതരണം ചെയ്തു. മംഗലപുരം ഗ്രാമ പഞ്ചായത്തിൽ നൂറോളം പേർക്ക് ഓണകിറ്റ് വിതരണം ചെയ്തു. പ്രസിഡന്റ് വേങ്ങോട് മധു വിതരണോത്ഘാടനം ചെയ്തു. വികസന ചെയർമാൻ മംഗലപുരം ഷാഫി, മെമ്പർ സിന്ധു സി. പി, താലൂക് സപ്ലൈ ഓഫീസർ സി. വർഗ്ഗീസ്, ചിറയിൻകീഴ് അസിസ്റ്റന്റ് ലേബർ ഓഫീസർ കൃഷ്ണകുമാർ, റേഷനിങ് ഇൻസ്‌പെക്ടർമാരായ ബിജു. ജി. എസ്, ഷിബു. എസ്, സുഫില. എൻ എന്നിവർ പങ്കെടുത്തു.