
നഗരൂർ : കോവിഡ് രോഗമുക്തി നേടിയ നിർധന വിദ്യാർത്ഥിക്ക് നഗരൂർ പോലീസ് ഓൺലൈൻ പഠന സൗകര്യവും ഓണാക്കിറ്റും നൽകി. വഞ്ചിയൂർ സ്വദേശിയായ വിദ്യാർത്ഥിക്കാണ് നഗരൂർ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോണും ഓണം പ്രമാണിച്ച് ഓണാക്കിറ്റും നൽകിയത്. പോസിറ്റീവ് ആയിരുന്ന വിദ്യാർത്ഥി നെഗറ്റീവ് ആയി വീട്ടിൽ എത്തിയിട്ട് ദിവസങ്ങൾ കഴിഞ്ഞു. നഗരൂർ എസ്ഐ സഹിൽ പോലീസുകാരായ കൃഷ്ണലാൽ, അജിത്, പ്രജീഷ് എന്നിവർ പങ്കെടുത്തു.